തെറ്റ്തിരുത്തൽ രേഖയുംCPI-Mലെ പ്രതിസന്ധിയും

1.തെറ്റ്തിരുത്തൽ രേഖയുംCPI-Mലെപ്രതിസന്ധിയും


-കടത്തനാടന്‍
പുതിയ തെറ്റ്തിരുത്തൽ രേഖയിലൂടെ പാർട്ടി നേരിടുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിയില്ലെന്ന് CPI.M പാർട്ടിയിലേ തന്നെ ഒരു വിഭാഗം കരുതുന്നു.
പാർട്ടി വിടുപോയ വിമത വിഭാഗവും ശക്തമായ ഭാഷയിൽ തന്നെ പുതിയ തെറ്റ് തിരുത്തൽ പ്രക്രിയയെ വിമർശ്ശിക്കുന്നുണ്ട്‌.
ഇത്‌ ഒരു പ്രതീക്ഷക്കും വക നൽകുന്നില്ലെന്ന് കാര്യകാരണ സഹിതം ഇവർ ചൂണ്ടിക്കാണിക്കുന്നു.
പതിനാലും പതിനഞ്ചും പാർട്ടികോൺഗ്രസ്സുകളുടെ നിഗമനങ്ങൾക്കും തീരുമാനങ്ങളനുസരിച്ച്‌ 1996 ഒക്ടോബറിൽ ദില്ലിയിൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ച്‌ കീഴ്ഘടകങ്ങൾക്ക്‌ അയച്ച ഒരു തിരുത്തൽ രേഖയുണ്ടായിരുന്നു [on rectification compign].
വന്ന പാളിച്ചകൾ തിരുത്തുക എന്ന ലക്ഷ്യം തന്നെയായിരുന്നു രേഖക്കും.
അഞ്ചിന പെരുമാറ്റ ചട്ടം.
[1]ജന പ്രതിനിധികളും നേതാക്കളും സ്വകാര്യ കമ്പനികളുടേയോ ലോബികളെയോ സൽക്കാരങ്ങൾ സ്വീകരിക്കരുത്‌.ഹോട്ടൽ,താമസം,െഞ്ച്‌-ഡിന്നർ ക്ഷണങ്ങൾ വിലകൂടിയ സമ്മാനങ്ങൾ തുടങ്ങിയവ സ്വീകരിക്കരുത്‌.[2]ഔദ്യോഗിക സമ്മാനങ്ങൾ പാർട്ടിക്ക്‌ കൈമാറണം.
[3]ലളിതമായ ജീവിത ശൈലി സ്വീകരിക്കണം.കുടും മ്പാംഗ ങ്ങളുടെ വിവാഹം ആഡംമ്പരത്തോടെ നടത്തരുത്‌. മതപരമായ ചടങ്ങുകളോ ആചാരങ്ങളോ സംഘടിപ്പിക്കുകയോ പങ്കാളികളാവുകയോ ചെയ്യരുത്‌.
[4]ലെവി കൃത്യമായി നൽകി മാതൃകയാകണം.
[5] ഫണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ കൃത്യമായ കണക്കുകൾ സൂക്ഷിക്കണം കുടുംമ്പാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോവേണ്ടി ഔദ്യോഗിക വാഹനങ്ങളോ സംവിധാനങ്ങളോ ദുരുപയോഗം ചെയ്യരുത്‌.
ഒമ്പതിന പരിപാടി.
[1]ബഹുജന മുന്നേറ്റങ്ങളും വർഗ്ഗസമരങ്ങളും ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തിന്നായി പാർലമന്റ്‌-പാർലമന്റേതര പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ശരിയായ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സമീപനം പാർട്ടിസഖാക്കളെ പഠിപ്പിക്കുക.
[2]ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കുമുള്ള പെരുമാറ്റചട്ടം കർശ്ശനമായി പാലിക്കുക
[3]കമ്യൂണിസ്റ്റ്‌ ബോധം നിലനിർത്തുംവിധം വിവേചനങ്ങൾക്കെതിരെ പോരാടാൻ ജനങ്ങളെ സഘടിപ്പിക്കുക.
[4]അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക.പാർട്ടി ഫണ്ടിന്റേയും ഇതര ഫണ്ടുകളുടേയും ശരിയായ വിനിയോഗം ഉറപ്പ്‌ വരുത്തുക .ചിലവായ തുകയുടെ കണക്ക്‌ ഓഡിറ്റ്‌ ചെയ്തു സൂക്ഷിക്കുക.
[5]വിമർശനവും സ്വയം വിമർശനവും ഉറപ്പ്‌ വരുത്തുക.പാർട്ടികമ്മിറ്റികളിൽ നേതാക്കളുടെ ഉദ്യോഗസ്ഥ മേധാവിത്വപരമായ നിലപാടുകൾക്കും പെരുമാറ്റത്തിന്നു മെതിരെ വിമർശനമുയർത്തുക.
[6]പുതിയ റിക്രൂട്ട്‌മന്റ്‌ ശ്രദ്ധാപൂർവ്വം നിർവ്വഹിക്കുക .
[7]പാർട്ടി അംഗങ്ങളുടെ പ്രാഥമിക ചുമതലയാണ് ബഹുജന സംഘടനാപ്രവർത്തനം. സഘടനകളുടെ ജനാതിപത്യ പരമായ പ്രവർത്തനങ്ങൾ ഉറപ്പ്‌ വരുത്തുക.
[8]എല്ലാ പാർട്ടി അംഗങ്ങൾക്കും പാർട്ടിവിദ്യാഭ്യാസം നൽകുക.
[9]പാർട്ടിപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുക പ്രചരിപ്പിക്കുക.ഇത്തരത്തിലുള്ള ഒരു സമഗ്ര രേഖ വന്നതിന്ന് ശേഷമാണ് ധനിക പക്ഷത്തോട്‌ ചായ്‌വ്‌ തുടങ്ങിയത്‌. കോടികളുടെ ഫണ്ട്‌ വിവാദമുണ്ടായത്‌. മാഫിയാ ബന്ധങ്ങൾ വളർന്നത്‌.
അഴിമതിക്കേസുകൾ വന്നത്‌.പി ബി അംഗങ്ങളുടെ കുടുംമ്പങ്ങളുടെ വിവാഹങ്ങളോ വിവാഹ നിശ്ചയങ്ങളോ മസ്കറ്റ്‌ ഹോട്ടലുകളിൽ വെച്ചായത്‌. ഔദ്യോഗിക പദവികളുടെ ദുരുപയോഗം തുടർക്കഥയാവുന്നത്‌.മക്കൾക്ക്‌ വിദേശ പഠനം,സ്വാശ്രയ പഠനം.വലിയ വലിയ ബിസ്സ്നസ്സുകൾ,പാർട്ടി ബന്ധങ്ങളെ തോൽപ്പിക്കുന്ന കച്ചവട ബന്ധങ്ങൾ.....
കേന്ദ്രകമ്മിറ്റിയുടെ രേഖ അംഗീകരിക്കാത്ത്‌ ,നടപ്പിലാക്കാത്ത നേതൃത്വത്തിന്നെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്ന് വന്നപ്പോൾ വെട്ടിനിരത്തലാരംഭിച്ചു.
തെറ്റുകൾ ന്യായീകരിക്കപ്പെട്ടു. പാർട്ടി കാത്തു സൂക്ഷിച്ച മൂല്യബോധത്തിലും പ്രത്യായശാസ്ത്ര-രാഷ്ട്രീയ സംഘടനാ തത്വങ്ങളും കയ്യൊഴിഞ്ഞു.ഇത്‌ നിർദ്ദാക്ഷണ്യം കണ്ട്‌ രസിച്ച നേതാക്കളെ വരുതിക്ക്‌ നിർത്താൻ ,തിരുത്തിക്കാൻ പുതിയ തിരുത്തൽ രേഖക്ക്‌ കഴിയില്ല....
ഒരു വിലയിരുത്തലിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല CPI-M ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ഭരണ വർഗ്ഗ രാഷ്ട്രീയത്തിലേക്ക്‌ അധപ്പതിച്ചു പോയതും,അതീവ ഗുരുതരമായ രാഷ്ട്രീയ-പ്രത്യായശാസ്ത്ര പ്രതിസന്ധിയുടെയും പ്രതിഫലനമാണിത്‌. അഗാധ്‌ പ്രതിസന്ധിയെ കേവലം സംഘടനാ പരിഷ്കാരം കൊണ്ട്‌ പരിഹരിക്കാമെന്ന് കരുതുന്നത്‌ മറ്റൊരു വ്യാമോഹം മാത്രമാണ്. പി ന്തിരിപ്പൻ -ദല്ലാൾ ഭരണ വ്യവസ്ഥയെ തൂത്തെറിയുന്നതിന്നും ജനകീയ ജനാതിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും പാതയിലൂടെ മുന്നേറുന്നതിന്നുംവേണ്ടിയുള്ള വിപ്ലവ പ്രയോഗങ്ങൾ സത്വരം വികസിപ്പിക്കുന്നതിന്നായി എല്ലാതിരുത്തൽ വാദ-വലത്‌ പക്ഷ നിലപാടും കയ്യൊഴിഞ്ഞ്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ നിലപാടുകളെ സമൂർത്തമായി വികസിപ്പിക്കാനുംതയ്യാറായാൽ മാത്രമേ വ്യവസ്ഥാപിത ഭരണവർഗ്ഗ പാർട്ടിയുടെ ജീർണ്ണതയിലാണ്ടുപോയCPI-M ന്ന് ഈപ്രതിസന്ധിയിൽ നിന്ന് കരകയറാനാവൂ

-കടത്തനാടന്‍

0 comments:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP