ഓര്‍മ്മയിലെ മുഖക്കുരു

ഓര്‍മ്മയിലെ മുഖക്കുരു
[Image165.jpg]
-എറക്കാടന്‍

ബാല്യമൊരു ഉത്സവമാണ്. പറഞ്ഞു പഴകിയ വാക്കാണ്‌ ഇത് എങ്കില്‍ കൂടെ ഇതിലും നല്ലൊരു പദം ബാല്യത്തെ കുറിക്കാന്‍ മനസ്സില്‍ വരാറില്ല. കെട്ടുപാടുകളും ആവലാതികളും തൊട്ടു തീണ്ടാത്ത കാലത്തില്‍ ഒട്ടനവധി കൌതുകകരമായ സംശയങ്ങള്‍ കടന്നു പോകും. അത്തരമൊരു രസകരമായ സംശയമാണ് മുഖക്കുരു. നിശബ്ദ പ്രണയത്തിനു മുഖത്ത് ഉയര്‍ന്നു വരുന്ന സ്മാരകം. "കണ്ടു കൊതിച്ചവളുടെ മിഴിമുന കൊണ്ട് വീര്‍ത്ത കുരുവേ!. "
ആദ്യമായി കുരു മുളച്ചതും വീര്‍ത്തതും എന്നാന്നു അറിയില്ലേലും അതവള്‍ക്ക്‌ വേണ്ടി എന്ന് മനസ് പറഞ്ഞു.

http://fineartamerica.com/images-medium/sweet-memories-jessica-stride.jpg

എന്‍റെ സ്കൂളിലെ, എന്‍റെ ക്ലാസ്സിലെ തലയില്‍ തുളസിക്കതിര്‍ ചൂടി എന്നും എനിക്ക് മുന്നിലൂടെ അടുത്ത ബെഞ്ചിലോട്ട് സ്വസ്ഥാനം തേടി പോയിരുന്ന, ആ ഇത്തിരി ദൂരത്തില്‍ എന്നെയല്ലെന്ന ഭാവത്തില്‍ എനിക്ക് നേരെ നോട്ടമെറിഞ്ഞു കൊതിപ്പിച്ച ആ അഞ്ചാം ക്ലാസുക്കാരിയുടെ ഓര്‍മ്മക്കുറിപ്പ്. അടുത്ത ചങ്ങാതി രാമുവാണ് പറഞ്ഞത് " ആരേലും നിന്നെ മനസ്സില്‍ കൊണ്ട് നടക്കണ്ണ്ടാവും ടാ. അപ്പോളെ മുഖത്ത് കുരു വരൂ." അവന്റെ ആ വാക്കുകള്‍ മനസിലോട്ട് കൊണ്ട് വന്നത് മറ്റൊരു മുഖമാണ്. എന്നും കണക്കിന്റെ പേരില്‍ എന്നെ ഒരു കണക്കാക്കുന്ന സുനന്ദ ടീച്ചറെ. "എത്ര കുരുവാ ആ മുഖത്ത്. ഇത്രയേറെ പേര്‍ മോഹിക്കാനുണ്ടാവോ? പിന്നല്ലാതെ സ്കൂളിലെ വിദ്യാര്‍ഥി അധ്യാപക ഭേദമന്യേ പലരുടെയും നോട്ടങ്ങളില്‍ ആ ദേഹത്ത നിന്ന് എത്ര ചോര ഊര്‍ന്നു പോകുന്നുണ്ട്. അപ്പൊ ഇത് അത് തന്നെ. ആ തുളസി കതിര്‍ ചൂടിയ മുടിക്ക് മുന്‍പിലെ മുഖം, അതിലെ വിടര്‍ന്നു കരിമഷി കൊണ്ട് ബൌണ്ടറി തീര്‍ത്ത കണ്ണുകള്‍. അവള്‍ തന്നെയാവും ഈ മുഖക്കുരുവിന്റെ ഉടമ"

പിന്നീട് ആ ഇഷ്ടം ഒന്ന് കേള്‍ക്കാനുള്ള ആഗ്രഹം എന്‍റെ കാതുകളെ അവളുടെ അരികിലേക്ക് പറിച്ചു നട്ടു. അവള്‍ എവിടെയാണേലും അവളെ ചുറ്റിപ്പറ്റി ഞാനും, ആ പരിസരത്തൊക്കെ തന്നെ ഉണ്ടായിരുന്നു. രാമു ഇടയ്ക്കിടെ ചെവിക്കു ഇന്ജെക്ക്ഷന്‍ വക്കും. പറയെടാ നീ അവളോട പറയെടാ എന്ന മരുന്നല്ലാതെ വേറെ ഒരു കോപ്പും അവന്റെ കയ്യില്‍ ഇല്ലതാനും.ഒടുവില്‍ സഹികെട്ട് " രാമു ത് നെനെക്ക് വേണ്ടിയാനെ" ന്നും പറഞ്ഞു കച്ച മുറുക്കാന്‍ തീരുമാനിച്ചു. "പറഞ്ഞെ തിരികെ വരൂ ന്‍റെ ദൈവങ്ങളെ" എന്ന ശപഥവുമായി രണ്ടടി വച്ചു.. അപ്പോളേക്കും കള്ളടിക്കാന്‍ ഷാപ്പിലോട്ട് കേറുമ്പോ ഷാപ്പില്‍ അച്ഛന്റേം അമ്മാവന്റെം ഗാനമേള എന്ന അവസ്ഥയായി. കള്ളടിക്കേം വേണം അച്ഛന്‍ ഷാപ്പിലുണ്ട് താനും. ആകെ കൂടി ഒരു വിറയല്‍. പിന്നില്‍ നിന്ന് രാമുവിന്റെ ഉന്ത് മുന്നില്‍ നിന്ന് അവള്‍ എന്ത് പറയുമെന്ന അങ്കലാപ്പ്. ഒടുവില്‍ ആ ഉദ്യമം അവിടെ തീര്‍ന്നു.
നേരിട്ടൊരു ആക്രമണത്തിന് മനസ്‌ പിടി തരാത്തത് കൊണ്ട്. ഒളിച്ചും പാത്തും ഉള്ള വേലകള്‍ മതി എന്ന് അതോടെ തീരുമാനമായി. അങ്ങിനെയാണ് ഒരു തുണ്ട് കടലാസില്‍ " I LOVE YOU" എന്ന് കോഴിയെ തോല്‍പ്പിക്കും വിധം ഭംഗിയില്‍ എഴുതി അവള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ആ സായിപ്പിന്റെ സംഭാവന കുറിച്ച താളുമായി അവള്‍ക്കരികിലോട്ട് ചെല്ലുമ്പോ ബുഷിന്റെ അടുത്തേക്ക് ഇറാഖിനു വേണ്ടി സംസാരിക്കാന്‍ ചെന്നവനെക്കള്‍ നെഞ്ചു ഇടിച്ചു എന്നത് എനിക്കു മാത്രേ അറിയൂ.. അവള്‍ക്കഭിമുഖമായി വിറച്ച കൈകള്‍ പിന്നില്‍ കെട്ടി ഒരു നോട്ടമേ നോക്കിയുള്ളൂ. സര്‍വ പ്രതീക്ഷകളും അവിടെ തീര്‍ന്നു. അവള്‍ക്കും മുഖക്കുരു. അതും ഒന്നല്ല രണ്ടെണ്ണം. ഒന്നെന്റെതാ, അപ്പൊ പിന്നെ അടുത്തത്.....? സംശയങ്ങള്‍ കൂടി കൂടി വന്നു. ഒന്നും പറയാനില്ലാതെ അവള്‍ടെ മുന്നില്‍ "ബ്ലിങ്ങസ്യാ" ന്നു നിന്നതും അവള്‍ എന്നെ കണ്ടിട്ടേ ഇല്ല എന്ന പോലെ കടന്നു പോയതും ഓര്‍മയുണ്ട്.നാളുകള്‍ നിമിഷങ്ങളുടെ മറവിലൂടെ പിന്നിലോട്റ്റ് മരയുംപോഴും മനസ്സില്‍ കുറിച്ച മോഹത്തിന്റെ നിറം ഏറി വന്നതേ ഉള്ളൂ.. പറയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന നൊമ്പരം നിറഞ്ഞ സുഖത്തിന്റെ പ്രതീകങ്ങളായി പഴയ മുഖക്കുരുക്കളെ ഉന്തിമാറ്റി പുതിയവ സ്ഥാനം നേടി. അപ്പോളും മനസ്സില്‍ കാത്തുവച്ച പഴയ മുഖത്തിന്റെ മാറ്റ ഏറി വന്നതേ ഉള്ളൂ. ഒടുവില്‍ കണ്ണുകള്‍ക്ക് മിണ്ടാന്‍ പുതിയതൊന്നും ബാക്കി ഇല്ലാത്ത ഒരു ഉച്ചക്ക്. നേരിട്ടൊന്നു മിണ്ടാന്‍ ഉറച്ചു. എന്നെ അത്ഭുതപ്പെടുത്തി അവളാണ് എനിക്ക് അന്നൊരു താള്‍ തന്നത്. അതിലവളുടെ മനസ് കുറിച്ചതാണെന്നും പറഞ്ഞു, ഏറെ പ്രതീക്ഷയില്‍ എന്‍റെ വിരലുകള്‍ ആ അക്ഷര പ്പൂട്ടിനെ തുറക്കവേ നിറഞ്ഞു തുളുമ്പി പോഴ മിഴികള്‍ ആ അക്ഷരങ്ങളെ മറച്ചു. അതെന്‍റെ രാമനുല്ലതായിരുന്നു. ഉള്ളിലെ നോവിനെ മറച് ചിരിച്ച മുഖത്തോടെ രാമന് ആ കടലാസ് കഷണത്തെ നല്‍കി. പിന്നീട് കാണുമ്പോള്‍ അവളുടെ മുഖത്ത് നിന്നും എന്‍റെ മുഖക്കുരു പൊട്ടി പോയിരുന്നു. എനിക്കവള്‍ സമ്മാനിച്ച മുഖക്കുരുവകട്ടെ മനസിന്റെ ഏതോ കോണില്‍ അപ്പോഴും കല്ലച്ച് കിടന്നു. ഇന്നും നെഞ്ചിന്റെ ഓരത്തോന്നു തൊട്ടു നോക്കിയാലറിയാം ആ കല്ലപ്പിന്റെ തീവ്രത.

എന്റെ അഞ്ചാം കലാസുകാരീ ഒരുപാടിഷ്ടമായിരുന്നു എനിക്ക് നിന്നെ ......

1 comments:

അലി said...

"കണ്ടു കൊതിച്ചവളുടെ മിഴിമുന കൊണ്ട് വീര്‍ത്ത കുരുവേ!. "
ഹൊ... എത്ര തീവ്രമായ പ്രണയം.
ആ മുഖക്കുരു അങ്ങിനെ തന്നെ കല്ലിച്ചുകിടക്കട്ടെ. വല്ലപ്പോഴും തടവിനോക്കാല്ലോ.

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP